Idukki local

ബോണസ് ആവശ്യപ്പെട്ട് തലയാര്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തില്‍

മൂന്നാര്‍: ബോണസ് ആവശ്യപ്പെട്ട് തലയാര്‍ എസ്റ്റേറ്റ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം എസ്റ്റേറ്റ് ഓഫിസിന് മുമ്പില്‍ ആരംഭിച്ചു. 20ശതമാനം ബോണസ് ആവശ്യപ്പെട്ടാണ് സമരം.തോട്ടം തൊഴിലാളി പണിമുടക്കിനെ തുടര്‍ന്നു സര്‍ക്കാരും പി.എല്‍.സിയും അംഗീകരിച്ച നിരക്കിലുള്ള ബോണസ് നല്‍കാന്‍ തോട്ടം മാനേജ്‌മെന്റ് വിസമ്മതിക്കുന്നതാണ് പ്രശ്‌നത്തിനു കാരണം.
എഗ്രിമെന്റ് പ്രകാരം കണ്ണന്‍ദേവന്‍ കമ്പനി 20 ശതമാനം ബോണസ് നല്‍കിയിരുന്നു.എന്നാല്‍ മറ്റു തോട്ടം മനാേജ് മെന്റുകള്‍ ഇതുവരേയും ഈ തീരുമാനം നടപ്പാക്കിയിട്ടില്ല.വുഡ്ബ്രിയാര്‍ ഗ്രൂപ്പ്,തലയാര്‍ ടീ കമ്പനി മാനേജ്‌മെന്റുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്.
സിഐടിയു, ഐഎന്‍ടിയൂസി, എഐടിയൂസി, എന്നീ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് സമരം.
ട്രേഡ് യൂണിയന്‍ നേതാക്കളായ എം വൈ അവുസേപ്പ്, കെ വി ശശി, എ കെ മണി എന്നിവര്‍ കമ്പനിയുമായി വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകിട്ട് 3.30 വരെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരത്തിലേയ്ക്ക് നീങ്ങിയത്.
20 ശതമാനം ബോണസ് ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു. തലയാര്‍, കടുകുമുടി, ചട്ടമൂന്നാര്‍, കോഫിസ്റ്റോര്‍, പാമ്പന്‍മല എന്നീ അഞ്ചു ഡിവിഷനിലെ തൊഴിലാളികളും സമരത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it