Districts

ബോഡോലാന്‍ഡ് ഓഫിസര്‍ പിടിയില്‍

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച ബോഡോലാന്‍ഡ് ദേശീയ ജനാധിപത്യ മുന്നണി(എന്‍ഡിഎഫ്ബി)യുടെ ചീഫ് കമാന്‍ഡിങ് ഓഫിസര്‍ ഡിന്‍ഡ പിടിയില്‍. കക്കോടിമുക്കില്‍ നിന്നാണ് രഹസ്യാന്വേഷണ വിഭാഗവും തീവ്രവാദവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ഇയാളെ പിടികൂടിയത്. ഒരു മാസമായി അസമില്‍ നിന്നെത്തിയ തൊഴിലാളികള്‍ക്കിടയില്‍ ഇയാള്‍ ഒളിച്ചുകഴിയുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. അസമില്‍ ഇന്ത്യന്‍ സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലുകള്‍ക്കൊടുവിലാണ് ഇയാള്‍ കേരളത്തില്‍ എത്തിയതെന്നു പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെത്തന്നെ പോലിസ്-രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ഇയാളെ ചോദ്യം ചെയ്തു. വൈകീട്ട് ജില്ലാ കോടതിയില്‍ ഹാജരാക്കി.
സ്വതന്ത്ര ബോഡോ രാജ്യം സ്ഥാപിക്കണമെന്നതാണ് എന്‍ഡിഎഫ്ബിയുടെ ആവശ്യം. ലക്ഷ്യം നേടുന്നതിന്റെ ഭാഗമായി ബ്രിട്ടിഷ് ഭരണകാലത്ത് അസമിലെ ചായത്തോട്ടങ്ങളിലേക്ക് എത്തിച്ച സാന്താള്‍, മുണ്ട, ഒറിയോണ്‍ ആദിവാസികള്‍ക്കു നേരെ ഇവര്‍ നിരന്തരം ആക്രമണങ്ങള്‍ അഴിച്ചുവിടാറുണ്ട്. ബോഡോ പ്രദേശത്തെ മുസ്‌ലിംകളെയും ഇവര്‍ ആക്രമിക്കാറുണ്ട്.
2014 മെയില്‍ കൊക്രാജറിലും മറ്റും മുസ്‌ലിംകളെ ആകമിച്ചതില്‍ 32പേരാണ് കൊല്ലപ്പെട്ടത്. 2014 ഡിസംബറില്‍ 80 ആദിവാസികളെയും ഈ സംഘം കൊന്നിരുന്നു.
Next Story

RELATED STORIES

Share it