ബോക്കോ ഹറാം 10 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസം ഇല്ലാതാക്കിയെന്ന് യുഎന്‍

അബൂജ: നൈജീരിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോക്കോ ഹറാമിന്റെ സായുധാക്രമണങ്ങള്‍ മൂലം 10 ലക്ഷം കുട്ടികളുടെ പഠിപ്പ് മുടങ്ങിയതായി റിപോര്‍ട്ട്. യുഎന്നിന്റെ ശിശുസംരക്ഷണ വിഭാഗമാണ് റിപോര്‍ട്ട് പുറത്തുവിട്ടത്.
വടക്കുകിഴക്കന്‍ നൈജീരിയയിലെയും മറ്റ് അയല്‍രാജ്യങ്ങളിലെയും 10 ലക്ഷത്തിലധികം കുട്ടികളുടെ വിദ്യാഭ്യാസമാണ് ഇല്ലാതായത്. സംഘം തട്ടിക്കൊണ്ടുപോവുമെന്നുള്ള ഭീതിയും ആക്രമണങ്ങള്‍ക്ക് ഇരയാവുമെന്നുള്ള പേടിയുമാണ് സ്‌കൂളില്‍ കുട്ടികളെ വിടുന്നതില്‍നിന്നു രക്ഷിതാക്കളെ വിലക്കുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ആയുധപരിശീലനം നല്‍കി സായുധാക്രമണങ്ങള്‍ക്ക് ബോക്കോ ഹറാം ഉപയോഗിക്കുന്നതും ഭീതിവളര്‍ത്തുന്നു. ആക്രമണങ്ങളെ തുടര്‍ന്ന് 2000 സ്‌കൂളുകളാണ് നൈജീരിയ, കാമറൂണ്‍, ഛാഡ്, നൈജര്‍ എന്നിവിടങ്ങളില്‍ അടച്ചുപൂട്ടിയത്. പാശ്ചാത്യ വിദ്യാഭ്യാസം പാപമാണെന്നു പറയുന്ന ബോക്കോ ഹറാം സ്‌കൂളുകള്‍ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തിരുന്നു. സുരക്ഷിതത്വമില്ലായ്മ അധ്യാപകരെ സ്‌കൂളിലെത്തുന്നതില്‍നിന്നു തടയുകയാണ്.
Next Story

RELATED STORIES

Share it