ബോംബ് ഭീഷണി: ശതാബ്ദി എക്‌സ്പ്രസ് പിടിച്ചിട്ടു

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിക്കും കാണ്‍പൂരിനും ഇടയില്‍ ഓടുന്ന തീവണ്ടികളുടെ യാത്ര തടസ്സപ്പെട്ടു. ഡല്‍ഹി-ലഖ്‌നോ ശതാബ്ദി എക്‌സ്പ്രസ് ഗാസിയാബാദില്‍ പരിശോധനയ്ക്കായി പിടിച്ചിട്ടു. റെയില്‍വേയുടെ ജാഗ്രതാനിര്‍ദേശത്തെ തുടര്‍ന്നായിരുന്നു പരിശോധന. പ്രധാന വണ്ടികളില്‍ ബോംബ് സ്‌ഫോടനത്തിനു സാധ്യതയുണ്ടെന്ന സന്ദേശം ഡല്‍ഹി പോലിസാണ് ഉത്തര റെയില്‍വേയെ അറിയിച്ചത്. അപ്പോഴേക്കും തീവണ്ടി പുറപ്പെട്ടുകഴിഞ്ഞിരുന്നു. ശതാബ്ദി എക്‌സ്പ്രസ്സില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല.
Next Story

RELATED STORIES

Share it