ബോംബ് ഭീഷണി: തുര്‍ക്കിഷ് വിമാനം തിരിച്ചുവിട്ടു

അങ്കറ: ബോംബ് ഭീഷണിയെത്തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ നിന്നു പുറപ്പെട്ട തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം കിഴക്കന്‍ കാനഡയിലേക്കു തിരിച്ചുവിട്ടു.
256 യാത്രക്കാരുമായി ഇസ്താംബൂളിലേക്കു പുറപ്പെട്ട വിമാനമാണ് അടിയന്തരമായി കാനഡയില്‍ ഹാലിഫാക്‌സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. ജോണ്‍ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ടയുടനെയാണ് ഭീഷണിയുണ്ടായത്. പ്രദേശിക സമയം 10.50നാണു സംഭവം.
വിമാനത്തില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ലെന്നു വിമാനത്താവള അധികൃതര്‍ അറിയിച്ചു. തുടര്‍ന്നു വിമാനം ഇസ്താംബൂളിലേക്കു യാത്ര തിരിച്ചു. പാരിസില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 130 പേര്‍ മരിക്കുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തതിനു പിന്നാലെയാണ് ഭീഷണി.
Next Story

RELATED STORIES

Share it