Kottayam Local

ബൈക്ക് മോഷണക്കേസില്‍ രണ്ടുപേര്‍ പിടിയില്‍

കടുത്തുരുത്തി: ബൈക്ക് മോഷണകേസില്‍ രണ്ടു പേര്‍ പിടിയിലായി. സ്വകാര്യ കോളജിലെ വിദ്യാര്‍ഥികളായ ളാക്കാട്ടൂര്‍ സ്വദേശിയായ 17 കാരനും തോട്ടുവ നസ്രത്തുഹില്‍ സ്വദേശിയായ 17 കാരനുമാണ് പിടിയിലായത്. ഇന്നലെ രാവിലെ 10 ഓടെയാണ് ഇരുവരും കുടുങ്ങിയത്. കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാന്‍ഡില്‍ നിന്നും ജനുവരി 19 നാണ് ഇരുവരും ബൈക്ക് മോഷ്ടിച്ചത്. കുര്യനാട് ചൊള്ളംമാക്കില്‍ ബിനോയുടെ ബൈക്കാണ് മോഷണം പോയത്.
സ്റ്റാന്‍ഡില്‍ ബൈക്ക് വച്ചശേഷം ബിനോ ജോലിക്കു പോയപ്പോളാണ് കവര്‍ച്ച. അന്നേദിവസം രാത്രി 9.15 ഓടെ ഓടിച്ചു പോകുന്നതിനിടെ ആപ്പാഞ്ചിറയിലെ ഫയര്‍‌സ്റ്റേഷന് മുന്നില്‍ വച്ച് ബൈക്ക് മതിലിടിച്ചു അപകടമുണ്ടായി. ഈ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നു. ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ ബൈക്ക് ഫയര്‍‌സ്റ്റേഷന്‍ കോപൗണ്ടില്‍ വച്ചശേഷം ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് എടുക്കാന്‍ ഇരുവരും എത്താതിരുന്നതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെ വിലാസത്തില്‍ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇന്നലെ രാവിലെ ഇരുവരും ബൈക്കെടുക്കാന്‍ ഫയര്‍‌സ്റ്റേഷനിലെത്തിയപ്പോള്‍ സ്റ്റേഷന്‍ ഓഫിസര്‍ ശിവദാസന്‍ ഇരുവരോടും സംസാരിച്ചപ്പോള്‍ സംശയം തോന്നി പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
കുട്ടി മോഷ്ടാക്കളെ ഇന്ന് ജൂവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് സിഐ പറഞ്ഞു.
Next Story

RELATED STORIES

Share it