kannur local

ബൈക്ക് തകര്‍ത്ത കേസില്‍ ലീഗ് പ്രവര്‍ത്തകന്‍ പിടിയില്‍

തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകനെ അക്രമിച്ച ശേഷം ബൈക്ക് അടിച്ചു തകര്‍ക്കുത്ത കേസില്‍ പിടികിട്ടാപ്പുള്ളിയായ ലീഗ് പ്രവര്‍ത്തകന്‍ പോലിസ് പിടിയില്‍. കടമ്പേരിയിലെ ചെറിയാണ്ടികത്ത് ഷംസുദ്ദിനെ (32)യാണ് തളിപ്പറമ്പ് എസ്‌ഐ പി എ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡംഗങ്ങളായ കെ ജയരാജ്, സി എച്ച് സിദ്ദിഖ് എന്നിവര്‍ പിടികൂടിയത്. 2009 ജൂണ്‍ ഏഴിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. കടമ്പേരി അയ്യങ്കോല്‍ സ്വദേശി—കളായ കാപ്പാടന്‍ മനോജും സുഹൃത്തും സഞ്ചരിച്ച കെഎല്‍59എ3743 നമ്പര്‍ ബൈക്ക് തടഞ്ഞ് നിര്‍ത്തി ഷംസുദ്ദിന്‍ ഉള്‍പ്പെടെയുള്ള ഏഴോളം ലീഗ് പ്രവര്‍ത്തകര്‍ മനോജിനെ മര്‍ദ്ദിക്കുകയും ബൈക്ക് അടിച്ചു തകര്‍ക്കുകയുമായിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ തളിപ്പറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിദേശത്ത് നിന്ന് നാട്ടിലെത്തിയ പ്രതി പാപ്പിനിശേരിയിലെ ഭാര്യാവീട്ടില്‍ കഴിയുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലിസ് പിടികൂടുകയായിരുന്നു. കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it