Kottayam Local

ബൈക്ക് കത്തിച്ച സംഭവം: എസ്ഡിപിഐ പ്രതിഷേധ യോഗം നടത്തി

ഈരാറ്റുപേട്ട: എസ്ഡിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും 14ാം വാര്‍ഡിലെ എസ്ഡിപിഐ സ്ഥാനാര്‍ഥിയുമായിരുന്ന വി കെ കബീറിന്റെ വീടിനു നേരയുണ്ടായ അക്രമണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ നടയ്ക്കല്‍ ബ്രാഞ്ച് കമ്മിറ്റി അമാന്‍ ജങ്ഷനില്‍ പ്രതിഷേധ സമ്മേളനം നടത്തി.
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഇസ്മായില്‍ കീഴേടം സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കെ കബീറിന്റെ വീട്ടു മുറ്റത്ത് അതിക്രമിച്ചു കയറി ബൈക്ക് കത്തിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചിട്ട് 10 ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത പോലിസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ കണ്ടെത്തി ഉടന്‍ അറസ്റ്റു ചെയ്യണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികള്‍ വ്യാപകമാക്കുമെന്നും ഇസ്മായില്‍ കീഴേടം പറഞ്ഞു.
ബ്രാഞ്ച് പ്രസിഡന്റ് ജമീല്‍ പൊന്തനാല്‍ അധ്യക്ഷത വഹിച്ചു. എസ്ഡിടിയു മേഖലാ സെക്രട്ടറി അയ്യൂബ് ഖാന്‍ കാസിം, എസ്ഡിപിഐ ജില്ലാ കമ്മിറ്റിയംഗം വി എസ് ഹിലാല്‍, വി കെ കബീര്‍, ഒ എ ഹാരിസ് സംസാരിച്ചു.
Next Story

RELATED STORIES

Share it