Kottayam Local

ബൈക്കുമോഷണം; നാല് യുവാക്കള്‍ അറസ്റ്റില്‍

ചങ്ങനാശ്ശേരി: മോഷ്ടിച്ച ബൈക്കില്‍ കറങ്ങി നടന്ന് മോഷണം നടത്തിവന്നിരുന്ന നാലു യുവാക്കളെ അറസ്റ്റു ചെയ്തു. തിരുവല്ലാ ചക്കുളംവ്യാസനം കൊച്ചുപുരക്കല്‍ ജിനു(18),നെടുമുടി പട്ടടപ്പറമ്പില്‍ വിഷ്ണു(18),പ്രയാപൂര്‍ത്തിയാവാത്ത തിരുവല്ലാ ചാത്തങ്കരി സ്വദേശികളായ രണ്ടുപേരെയുമാണ് അറസ്റ്റ് ചെയ്തത്. സിഐ വി എ നിഷാദ്‌മോന്‍,എസ്‌ഐ ജര്‍ളിന്‍ വി സ്‌കറിയാ,ഷാഡോ പോലിസ് എഎസ്‌ഐ കെ കെ റെജി,സിബിച്ചന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
ചങ്ങനാശ്ശേരി കോമങ്കരിച്ചിറയിലുള്ള ഒരാളിന്റെ മല്‍സ്യവണ്ടിയിലെ ശീതീകരണ ഉപകരണവും അനുബന്ധബോക്‌സുകളും മോഷണം പോയിരുന്നു.
ഇതുസംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മോഷണബൈക്കില്‍ കറങ്ങുമ്പോഴായിരുന്നു ഇവര്‍ പിടിയിലായത്.
ശേഷം ചോദ്യം ചെയ്യലിലാണ് കൂടുതല്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്. തിരുവല്ലാ,പൊടിയാടി തുടങ്ങിയ ഭാഗങ്ങളിലെ ബൈക്കുകളാണ് മോഷ്ടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ രണ്ടു പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it