ബൈക്കുകള്‍ കൂട്ടിയിടിച്ച് തീപടര്‍ന്ന് ഒരാള്‍ മരിച്ചു

പാലക്കാട്: നഗരമധ്യത്തില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചു തീപടര്‍ന്ന് ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി താരേക്കാടിന് സമീപമാണ് സംഭവം.
കല്‍മണ്ഡപം വടക്കുമുറി സ്വദേശി ചിന്നപ്പയുടെ മകന്‍ ഷഫീല്‍ (24) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിവേക്, അഫ്‌സല്‍ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷഫീലിന്റെ കൂടെ ബൈക്കിലുണ്ടായ ബഷീര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്.
ബൈക്കുകള്‍ കൂട്ടിയിടിച്ച് പെട്രോള്‍ടാങ്ക് പൊട്ടിയതാണ് തീ പടരാന്‍ കാരണമായത്. പരിക്കേറ്റവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും ജില്ലാ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഷഫീല്‍ ആശുപത്രിയിലെത്തും മുമ്പ് മരിക്കുകയായിരുന്നു. ഷഫീലിന്റെ മാതാവ്: നജ്മ.
Next Story

RELATED STORIES

Share it