ernakulam local

ബൈക്കില്‍ സഞ്ചരിച്ച യുവാവിന് സൂര്യാഘാതമേറ്റു

പനങ്ങാട്: ഉദയത്തുംവാതില്‍ അണ്ടിപ്പിള്ളി വീട്ടില്‍ ദിനേശന് (46) സൂര്യാപതമേറ്റു. മരപ്പണിക്കാരനായ ദിനേശന്‍ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് പനങ്ങാട്ടെ പണിസ്ഥലത്തേക്ക് ബൈക്കില്‍ പോവുമ്പോഴാണ് സൂര്യതാപമേറ്റത്. തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട് ശരീരം പരിശോധിച്ചപ്പോള്‍ കൈകളില്‍ പൊള്ളലേറ്റതുപോലെ കണ്ടു. നെട്ടൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തിയപ്പോള്‍ സൂര്യാതപമേറ്റതാണെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു. തണുപ്പിനായ് വീട്ടില്‍ തിണ്ണയില്‍ കിടക്കാനും നിര്‍ജലീകരണത്തിന് പരിഹാരമായി നാരങ്ങാവെള്ളം കുടിക്കാനും കനത്ത വെയിലില്‍ പുറത്തിറങ്ങരുതെന്ന നിര്‍ദേശവും നല്‍കി.
കളമശ്ശേരി: ബൈക്കില്‍ സഞ്ചരിച്ച യുവാവിന് സൂര്യാഘാതം ഏറ്റു. കളമശ്ശേരി പള്ളിലാംങ്കര പെരുങ്ങല്‍ പറമ്പില്‍ ജയ്‌സണ്‍ (43) ആണ് സൂര്യാഘാതം ഏറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 11.30ഓടെ വള്ളത്തോള്‍ നഗറില്‍വച്ചാണ് ആഘാതം ഏറ്റത്. ശരീരത്തില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശരീരത്തിന്റെ പുറത്ത് പെള്ളിയതായി കണ്ടത്.
Next Story

RELATED STORIES

Share it