Most popular

ബൈക്കില്‍ ലോറിയിടിച്ച് സഹോദരങ്ങള്‍ മരിച്ചു

മംഗളൂരു: മണല്‍ കയറ്റിവരുകയായിരുന്ന ലോറിയിടിച്ച് ബൈക്ക് യാത്രികരായ സഹോദരന്മാര്‍ മരിച്ചു. ബണ്ട്വാള്‍ ദേശീയപാതയില്‍ ഗഡിയാറിനു സമീപം സാട്ടിക്കല്ലുവില്‍ ഇന്നലെ രാവിലെയാണ് അപകടം. കല്ലടുക്കയിലെ മല്‍സ്യത്തൊഴിലാളിയായ പുട്ടക്കയുടെ മക്കളായ ആഷിഖ് (26), സഹോദരന്‍ ഷഫീഖ് (23) എന്നിവരാണു മരിച്ചത്. ഉപ്പിനങ്ങാടിയില്‍ നിന്ന് മംഗളൂരുവിലേക്കു പോവുകയായിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ ലോറി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ആഷിഖ് അവധിക്കു നാട്ടിലെത്തിയതായിരുന്നു. മൃതദേഹങ്ങള്‍ ബണ്ട്വാള്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Next Story

RELATED STORIES

Share it