kasaragod local

ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി കൊള്ളയടിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

വിദ്യാനഗര്‍: ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി 10 ലക്ഷം രൂപ കൊള്ളയടിച്ച കേസില്‍ ഒരാളെ കുടി വിദ്യാനഗര്‍ പോലിസ് അറസ്റ്റ് ചെയ്തു. കീഴൂരിലെ കുഞ്ഞഹമ്മദി(25)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബര്‍ 21ന് ഉച്ചയോടെ എടനീരില്‍ വെച്ചാണ് മേല്‍പറമ്പ് കീഴൂര്‍ എംഎ മന്‍സിലിലെ മുക്താറിന്റെ പണം ബൈക്കില്‍ പോവുമ്പോള്‍ എടനീരില്‍ വെച്ച് കാറിലെത്തിയ സംഘം ഇടിച്ച് വീഴ്ത്തിയ ശേഷം കൊള്ളയടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it