ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമം; യുവാക്കള്‍ പിടിയില്‍
BY Sumeera SMR11 Nov 2015 3:05 AM GMT
Sumeera SMR11 Nov 2015 3:05 AM GMT
തൊടുപുഴ: കുമളി വഴി ബൈക്കില്‍ കടത്തിയ അരകിലോ കഞ്ചാവ് കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ സി കെ സുനില്‍രാജിന്റെ നേതൃത്വത്തില്‍ കുമളി എക്സൈസ് ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്.
കുട്ടനാട് കൈനകരി പുതുവല്‍ വീട്ടില്‍ ജിമ്മി പീറ്റര്‍(22), നെടുമുടി സരിത ഭവനത്തില്‍ സനീഷ്(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കമ്പത്ത് നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്കി. കേസിലുള്‍പ്പെട്ട കൂടുതല്‍ പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു. പ്രതികളെ പീരുമേട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പ്രിവന്റീവ് ഓഫിസര്‍മാരായ സേവ്യര്‍, ഡൊമിനിക്ക്, ഷാഫി അരവിന്ദാക്ഷ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാജ്കുമാര് ബി, രവി വി, അനീഷ് ടി എ, കൃഷ്ണകുമാര്‍, എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ട്പിടിച്ചത്.

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT