kannur local

ബൈക്കിലെത്തി മാലമോഷണം: സംഘാംഗം പിടിയില്‍

കൂത്തുപറമ്പ്: ബൈക്കിലെത്തി സ്ത്രീകളുടെ മാല തട്ടിപ്പറിക്കുന്ന സംഘാംഗം അറസ്റ്റില്‍. വയനാട് താമരശ്ശേരി തച്ചംപൊയില്‍ സ്വദേശി കൂരപൊയില്‍ മുഹമ്മദ് നിസാറി(32)നെയാണ് കൂത്തുപറമ്പ് സിഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലിസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകീട്ട് പള്ളിക്കുന്ന് രാധാവിലാസം യുപി സ്‌കൂളിന് സമീപത്തെ ശൈലജയുടെ ഒന്നര പവന്റെ മാല തട്ടിപ്പറിച്ചിരുന്നു.
പിടിവലിക്കിടെ മാലയുടെ ഒരു കഷ്ണം ശൈലജയുടെ ചൂരിദാര്‍ ഷാളില്‍ കുടുങ്ങിയിരുന്നു. ഇതിനു ശേഷം ചെട്ടിപ്പീടികയിലെ വൈദ്യുതി ഓഫിസില്‍ ബില്ലടച്ച് മടങ്ങുകയായിരുന്ന പന്നേന്‍പാറ കൃഷ്ണനിലയത്തില്‍ ഗീതാ കൃഷ്ണ(47)ന്റെ അഞ്ച് പവന്റെ മാല തട്ടിപ്പറിച്ചിരുന്നു. ഇതിനുശേഷം കൂത്തുപറമ്പിലെത്തിയ മുഹമ്മദ് നിസാര്‍ തലശ്ശേരി റോഡില്‍ പഴയ എസ്ബിഐക്ക് സമീപത്തു നിന്ന് പഴയ നിരത്തിലെ ശോഭയുടെ ഒന്നര പവന്റെ മാല പൊട്ടിച്ചെടുത്തു.
തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ കാറിനിടിച്ചെങ്കിലും നിര്‍ത്താതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പെട്ട ഹൈവേ പോലിസ് പിന്തുടര്‍ന്ന് പിടികൂടി കൂത്തുപറമ്പ് പോലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. സിഐ പ്രേംസദന്റെ ചോദ്യം ചെയ്യലിലാണ് ഇയാള്‍ പിടിച്ചുപറി സംഘത്തിലെ അംഗമാണെന്നു വ്യക്തമായത്.
Next Story

RELATED STORIES

Share it