palakkad local

ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയെ തള്ളിയിട്ട് മാല കവര്‍ന്നു

മലമ്പുഴ: ബൈക്കിലെത്തിയ രണ്ടംഗ സംഘം റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടമ്മയെ തള്ളിയിട്ട് മാല കവര്‍ന്നു. കടുക്കാംകുന്നം ചൌട്ടന്‍പുരയില്‍ ലക്ഷ്മണന്റെ ഭാര്യ ഗീതയുടെ നാലര പവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
ഇന്നലെ രാവിലെ12 ഓടെ കടുക്കാംകുന്നം മേല്‍പ്പാലത്തിന് താഴെയാണ് സംഭവം. മന്തക്കാടുള്ള ബാങ്കില്‍ പോയ ശേഷം വീട്ടിലേക്ക് തിരിച്ച് വരുമ്പോഴാണ് ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ രണ്ട്‌പേര്‍ ഇവരെ പിറകില്‍ നിന്നും തള്ളി വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ കഴുത്തില്‍ ധരിച്ചിരുന്ന താലിമാല പൊട്ടിച്ചെടുത്ത് മോഷ്ടാക്കള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മലമ്പുഴ പൊലിസ് കേസെടുത്തു.
Next Story

RELATED STORIES

Share it