ബൈക്കിലെത്തിയ മൂന്നംഗസംഘം ജഡ്ജിയെ കൊള്ളയടിച്ചു

മഥുര: മോട്ടോര്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം റിട്ട. ജഡ്ജിയുടെ പണവും രേഖകളും കൊള്ളയടിച്ചു. ഗുഡ്ഗാവ് സ്വദേശി ജെ എന്‍ യാദവാണു കൊള്ളയടിക്കപ്പെട്ടത്.
കുടുംബാംഗങ്ങളുമൊത്ത് ജഡ്ജി കാറില്‍ സഞ്ചരിക്കവേയായിരുന്നു കവര്‍ച്ച നടന്നത്. ജഡ്ജി സഞ്ചരിച്ച കാറില്‍ തീയുണ്ടെന്ന് ബൈക്ക് യാത്രികര്‍ അദ്ദേഹത്തെ അറിയിച്ചു. കാര്‍ നിര്‍ത്തി പുറത്തിറങ്ങി തീ എവിടെയാണെന്ന് യാദവ് അന്വേഷിക്കുന്നതിനിടെ അദ്ദേഹത്തിന്റെ പണവും രേഖകളുമടങ്ങിയ ബാഗ് തട്ടിയെടുത്ത് മൂവര്‍സംഘം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it