thiruvananthapuram local

ബൈക്കിലെത്തിയ അജ്ഞാതന്‍ യുവതിയുടെ മാല കവര്‍ന്നു

നെടുമങ്ങാട്: അടുത്തടുത്ത രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി രണ്ടു മാലപൊട്ടിക്കല്‍. നെടുമങ്ങാട് നെട്ടിറച്ചിറയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന മാല പൊട്ടിക്കലിനു പിന്നാലെ ഇന്നലെ വൈകിട്ട് മുക്കോലയ്ക്കലിലാണ് രണ്ടാമത്തെ സംഭവം നടന്നത്.
മുക്കോലയ്ക്കല്‍ പറണ്ടോട് റോഡില്‍ എസ്എന്‍ഡിപി മന്ദിരത്തിന് സമീപത്തുവച്ചാണ് ബൈക്കിലെത്തിയ അജ്ഞാതന്‍ യുവതിയുടെ മാല പൊട്ടിച്ചുകടന്നത്. നെടുമങ്ങാട് പോയി മടങ്ങുകയായിരുന്നു മുക്കോലയ്ക്കല്‍ ഗീതാ കൊട്ടെജില്‍ ചന്ദ്രികവല്ലിയുടെ മകള്‍ ദീപ (29)യുടെ മാലയാണ് പോട്ടിച്ചെടുത്തത്. ഹെല്‍മെറ്റ് ധരിക്കാതെ ബൈക്കില്‍ എത്തിയയാളാണ് മാലപൊട്ടിച്ച് കടന്നത്. പ്രതിക്ക് വേണ്ടി അന്വേഷണം വ്യാപിപ്പിച്ചതായി നെടുമങ്ങാട് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it