ബേയ്ക്ക് ഇന്‍ കേരള പദ്ധതിക്ക് എട്ടിന് എറണാകുളത്ത് തുടക്കം

കൊച്ചി: കേരളത്തിലെ പാരമ്പരാഗത നാടന്‍ പലഹാരങ്ങള്‍ ബ്രാന്‍ഡ് ചെയ്തു വില്‍ക്കുന്നതിനായി ബേക്കറി അസോസിയേഷന്‍ നടപ്പാക്കുന്ന ബേക്ക് ഇന്‍ കേരള പദ്ധതിക്ക് 8ന് എറണാകുളത്ത് തുടക്കമാവും. രാവിലെ 10ന് ഹോട്ടല്‍ അബാദ് പ്ലാസയില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി കെ ബാബു ഉദ്ഘാടനം ചെയ്യും.
ത്രീ എഫ് ഇന്‍ഡസ്ട്രീസ് വൈസ് പ്രസിഡന്റ് സഞ്ജയ് വാല മുഖ്യാതിഥിയായിരിക്കും. മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോ പ്രഭാഷണം നടത്തും. കേരളത്തിലെ ബേക്കര്‍മാരുടെ ഉല്‍പന്നങ്ങള്‍ക്ക് അവയുടെ ശുചിത്വം, ആഹാര വസ്തുക്കളിലെ പൊതുസുരക്ഷിതത്വം, പാചക രീതിയുടെ കൃത്യത എന്നിവയുടെ അടിസ്ഥാനത്തില്‍ ബേക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും ബേക്കേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി എം ശങ്കരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്ലം കേക്ക്, ടീ കേക്ക്, മിക്‌സ്ചര്‍, ബേക്കറി ബിസ്‌കറ്റ്, ഹല്‍വ, ചിപ്‌സ്, വട്ടേപ്പം, ഉണ്ണിയപ്പം, അച്ചപ്പം, കുഴലപ്പം എന്നിവ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി വിപണനം ആരംഭിക്കും.
ഉല്‍പന്നങ്ങളില്‍ പതിക്കുന്ന പ്രത്യേക ലോഗോയിലൂടെ ഉപഭോക്താക്കള്‍ക്ക് ഇവ തിരിച്ചറിയാനാവുമെന്നും അദ്ദേഹം പറഞ്ഞു. ത്തില്‍ ബേക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it