Flash News

ബേക്കലില്‍ തിരയില്‍പ്പെട്ട് തോണിമറിഞ്ഞു, ഒരാള്‍ മരിച്ചു

കാസര്‍ഗോഡ്: ബേക്കലില്‍ തിരയില്‍പ്പെട്ട് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാലത്ത് നാലുമണിയോടെ ബേക്കല്‍ തീരത്താണ് സംഭവം. ശക്തമായ തിരയില്‍ കുടുങ്ങിയ മത്സ്യ ബോട്ട് മറിയുകയായിരുന്നു.
ബേക്കല്‍ സ്വദേശി ബാലന്‍ (55) ആണ് മരിച്ചത്.  മത്സ്യതൊഴിലാളികളായ ഭാസ്‌കരന്‍(35), രാജന്‍ (34), കൊച്ചേപ്പന്‍ (37) എന്നിവരെ പരിക്കുകളോടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണ്ണയാണ് മരിച്ച ബാലന്റെ ഭാര്യ. മക്കള്‍: ബൈജു, വൈശ്മ.
Next Story

RELATED STORIES

Share it