ബെയ്‌റൂത്തില്‍ സ്‌ഫോടനം: മൂന്നു മരണം

ബെയ്‌റൂത്ത്: വടക്കന്‍ ബെയ്‌റൂത്തില്‍ വെടിവയ്പു കേസിലെ പ്രതിയുടെ വീട്ടില്‍ സൈന്യം റെയ്ഡ് നടത്തുന്നതിനിടെ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. ഏഴു പേര്‍ക്ക് പരിക്കേറ്റു. ട്രിപ്പോളിക്കു സമീപമുള്ള ദാര്‍ അമര്‍ നഗരത്തില്‍ ഇന്നലെ രാവിലെയാണ് സംഭവം. വീട്ടിലേക്ക് ഇരച്ചുകയറിയ സൈന്യത്തിനു നേരെ ഗ്രനേഡാക്രമണം നടത്തിയതിനു പിന്നാലെ യുവാവ് ബെല്‍റ്റ് ബോംബ് ഉപയോഗിച്ചു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനത്തില്‍ യുവാവിനെ കൂടാതെ ഇയാളുടെ മാതാവും അനന്തരവളും കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ സൈനികരാണ്. 2014ല്‍ ട്രിപ്പോളിയില്‍ സൈന്യത്തിനു നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ഇയാള്‍ പ്രതിയായിരുന്നു.
Next Story

RELATED STORIES

Share it