ബെനിന്‍: പ്രസിഡന്റ് പദവിക്കായി 33 പേര്‍

പോര്‍ട്ടോ നോവോ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ബെനിനിലെ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിനു തുടക്കം. 1.06 കോടി ജനസംഖ്യയുള്ള രാജ്യത്ത് 33 പേരാണ് ജനവിധി തേടുന്നത്. നിലവിലെ പ്രസിഡന്റ് തോമസ് ബോനി പ്രസിഡന്റ് പദവിയില്‍ രണ്ടു ഘട്ടം പൂര്‍ത്തിയാക്കിയതോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഫ്രാന്‍സിലെ ഏറ്റവും വലിയ ബാങ്കിന്റെ മേധാവിയായ ലയണല്‍ സിന്‍സോയാണ് ഭരണകക്ഷിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി. പ്രസിഡന്റ് പദവിയില്‍ ഇദ്ദേഹത്തിനാണ് കൂടുതല്‍ സാധ്യത. ഫ്രാന്‍സിന്റെ കോളനിയായിരുന്ന ബെനിന്‍ 1960ലാണ് സ്വതന്ത്രമായത്. ഫ്രാന്‍സോ-ബെനിനീസ് വംശജനായ സിന്‍സോ ഫ്രാന്‍സിന്റെ പ്രതിനിധിയെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അഴിമതി തുടച്ചുനീക്കുമെന്നാണ് സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം.
Next Story

RELATED STORIES

Share it