Second edit

ബെനഡിക്റ്റ് ആന്റേഴ്‌സന്‍

ദേശരാഷ്ട്രങ്ങളുടെ ഉദയം പൊതുവില്‍ ആധുനികതയായി പരിഗണിക്കുന്നുവെങ്കിലും അത് വലിയ വംശഹത്യക്കും ശുദ്ധീകരണത്തിനും വഴിവച്ചിട്ടുണ്ട്. എങ്ങനെയാണ് ദേശരാഷ്ട്രങ്ങള്‍ രൂപംകൊണ്ടത് എന്ന് ആഴത്തില്‍ പഠിച്ച ബെനഡിക്റ്റ് ആന്റേഴ്‌സന്‍ ഈ മാസം 13ന് ഇന്തോനീസ്യയിലെ മലാങില്‍ വച്ചു നിര്യാതനായി. 79 വയസ്സായിരുന്നു. ചൈനയിലെ കന്‍മിങില്‍ ജനിച്ച ആന്റേഴ്‌സന്‍ ദീര്‍ഘകാലമായി ഇന്തോനീസ്യയിലായിരുന്നു താമസം.
1983ല്‍ പ്രസിദ്ധീകരിച്ച ആന്റേഴ്‌സന്റെ ഇമാജിന്‍ഡ് കമ്മ്യൂണിറ്റീസ് എന്ന കൃതി സാമൂഹികശാസ്ത്രമേഖലയിലെ ക്ലാസിക്കായി പരിഗണിക്കപ്പെടുന്നു. ദേശരാഷ്ട്രം, അച്ചടിമുതലാളിത്തം, പ്രത്യയശാസ്ത്രം തുടങ്ങിയ പല വിഷയങ്ങളും അപഗ്രഥിച്ചുകൊണ്ട് ആന്റേഴ്‌സന്‍ ദേശരാഷ്ട്രങ്ങളുടെ അടിസ്ഥാനമായി നില്‍ക്കുന്ന സമൂഹങ്ങളുടെ പൊതുസ്വഭാവവും സ്വത്വവും ഭാവനാകല്‍പിതമാണെന്ന് സിദ്ധാന്തിച്ചു. ദേശീയത എന്നത് വൈകാരിക നിയമസാധുത തേടുന്ന ഒരു സാംസ്‌കാരിക പ്രത്യയമാണ്. പരസ്പരം അറിയാത്ത, പൊതുവായ സ്വഭാവസവിശേഷതകളില്ലാത്ത മനുഷ്യര്‍ തങ്ങള്‍ ഒരു ദേശീയതയാണെന്നു സങ്കല്‍പ്പിക്കുന്നു. ചരിത്രസ്മാരകങ്ങളും രക്തസാക്ഷിമണ്ഡപങ്ങളും മഹാന്മാരായ നേതാക്കന്മാരും ചേര്‍ന്ന നിര്‍മിതിയാണത്. അച്ചടിമുതലാളിത്തം അതിനു വലിയ പ്രചാരം നല്‍കി. ദിനപത്രങ്ങളാണ് ആ പ്രക്രിയയില്‍ വലിയ പങ്കുവഹിച്ചത്.
ദേശീയത വളരെ വേഗം വലതുപക്ഷ ഫാഷിസമാവാനുള്ള സാധ്യത പരിഗണിക്കുമ്പോള്‍ ആന്റേഴ്‌സന്റെ നിരീക്ഷണങ്ങള്‍ ഇന്നും പ്രസക്തമാണെന്നു കാണാം.
Next Story

RELATED STORIES

Share it