Flash News

ബെംഗളുരുവില്‍ ക്യാംപസില്‍ വാഹനമിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ബെംഗളുരുവില്‍ ക്യാംപസില്‍ വാഹനമിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു
X
dc-Cover-74a3e7c7jl51rfausgfimp7af6-20160411070830.Medi

കോഴിക്കോട്:തുംകുരുവിലെ ക്യാംപസില്‍ ബൈക്കിടിച്ച് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി കെ കെ ചന്ദ്രന്റെ മകള്‍ നിലീന ചന്ദ്രനാ(22)ണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് മൂന്നാഴ്ചയോളം ബെംഗളുരുവിലെ രാമയ്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദ്യാര്‍ത്ഥിനി ചികില്‍സയിലായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
കഴിഞ്ഞ മാര്‍ച്ച് 23 നാണ് തുംകുരുവിലെ സിദ്ധാര്‍ത്ഥ ഡെന്റല്‍ കോളജില്‍ അപകടമുണ്ടായത് . ഹോളി ആഘോഷത്തിനിടെ മദ്യപിച്ചെത്തിയ വിദ്യാര്‍ത്ഥി സംഘം ഓടിച്ചെത്തിയ ബൈക്ക് നിലീന സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. കുറ്റക്കാരായവര്‍ക്കെതിരേ കോളജ് അധികൃതര്‍ ഇതുവരെ നടപടിയെടുത്തില്ല.
Next Story

RELATED STORIES

Share it