ബൂത്ത് കണ്ടെത്താന്‍ സാറാമ്മ സഞ്ചരിച്ചത് 37 കിലോമീറ്റര്‍; ഒടുവില്‍ വോട്ട് പെട്ടിയിലായി
BY Sumeera SMR17 May 2016 4:34 AM GMT
Sumeera SMR17 May 2016 4:34 AM GMT
എരുമേലി: പോളിങ് ബൂത്തില്‍ ചെന്നപ്പോള്‍ വോട്ടില്ലെന്നറിഞ്ഞ 78കാരിയായ സാറാമ്മ പീറ്റര്‍ നിരാശയോടെ വീട്ടിലേയ്ക്ക് മടങ്ങിയില്ല. നാളിതുവരെ മുടങ്ങിയിട്ടില്ലാത്ത തന്റെ സമ്മതിദാനാവകാശം വിനിയോഗിക്കുമെന്ന ദൃഢനിശ്ചയത്തില്‍ സാറാമ്മക്ക് സഞ്ചരിക്കേണ്ടിവന്നത് 37 കിലോമീറ്റര്‍. മുക്കൂട്ടുതറ അസീസി ആശുപത്രിക്കു സമീപം ഡെറിക് വില്ലയില്‍ താമസം കോയമ്പത്തൂരില്‍ സ്വകാര്യ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന സാറാമ്മ പീറ്ററാണ് പ്രായാധിക്യം വകവയ്ക്കാതെ ബൂത്ത് കണ്ടെത്താന്‍ കിലോമീറ്ററുകള്‍ താണ്ടിയത്. മുട്ടപ്പള്ളി ഗവ. എല്‍പി സ്കൂളിലായിരുന്നു മുന്‍കാലങ്ങളില്‍ സാറാമ്മക്ക് വോട്ട് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ തന്നെ ഇവിടെ എത്തിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ പേരില്ല.
മുക്കൂട്ടുതറ എംഇഎസ് കോളജിലെ പോളിങ് ബൂത്തിലാണ് വോട്ടെന്ന് ഏജന്റുമാര്‍ സാറാമ്മയെ അറിയിച്ചു. മുട്ടപ്പള്ളിയില്‍ നിന്നും ബസില്‍ എംഇഎസ് കോളജില്‍ ഇറങ്ങിയപ്പോള്‍ അവിടെ പോളിങ് ബൂത്ത് പ്രവര്‍ത്തനരഹിതം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിലാണ് ഇവിടെ പോളിങ് ബൂത്ത് പ്രവര്‍ത്തിക്കാറുള്ളത്. വിഷമിച്ച് റോഡില്‍ നിന്ന സാറാമ്മയോടെ നാട്ടുകാര്‍ തൊട്ടടുത്തുള്ള മണിപ്പുഴ ക്രിസ്തുരാജ് എല്‍പി സ്കൂളിലെ പോളിങ് കേന്ദ്രത്തെപറ്റി അറിയിച്ചു. നടന്ന് അവിടെയെത്തിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരന് തന്റെ മൊബൈല്‍ ഫോണില്‍ സാറാമ്മയുടെ തിരിച്ചറിയില്‍ കാര്‍ഡിന്റെ നമ്പര്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റില്‍ എസ്എംഎസ് ചെയ്ത് പോളിങ് കേന്ദ്രം ഏതെന്ന് കണ്ടുപിടിച്ചു.
എലിവാലിക്കര സെന്റ് മേരീസ് സ്കൂളിലായിരുന്നു സാറാമ്മയുടെ പോളിങ് കേന്ദ്രം. ഇവിടേയ്ക്ക് ബസ്സില്ലെന്നറിഞ്ഞ സാറാമ്മ നിവൃത്തിയില്ലാതെ ഓട്ടോറിക്ഷാ പിടിച്ച് എത്തിയപ്പോള്‍ വഴിതെറ്റിയിറങ്ങിയത് തുമരംപാറ ഗവ. എല്‍പി സ്കൂളിലെ പോളിങ് ബൂത്തില്‍.
സ്ഥലം തെറ്റിയയെന്നറിഞ്ഞ് വീണ്ടും അടുത്ത ഓട്ടോ പിടിച്ച് ഒടുവില്‍ എലിവാലിക്കരയിലെ സ്കൂളിലെത്തി വോട്ട് ചെയ്തിറങ്ങുമ്പോള്‍ സമയം ഉച്ചക്ക് 1.30 ആയിയെന്നു മാത്രമല്ല തിരിച്ചുപോവാന്‍ വണ്ടിക്കൂലിയുമില്ല.
സാറാമ്മ വിഷമം കണ്ട മുന്‍ പഞ്ചായത്തംഗം പി ജെ തങ്കച്ചനാണ് ഓട്ടോകൂലി നല്കി ഓട്ടോറിക്ഷായില്‍ തിരികെ വീട്ടിലെത്തിച്ചത്. എത്ര വലഞ്ഞെങ്കിലും ആ സങ്കടമെല്ലാം വോട്ട് ചെയ്തപ്പോള്‍ പമ്പകടന്നെന്ന് സന്തോഷത്തോടെ സാറാമ്മ പറഞ്ഞു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT