ബുറുണ്ടി സംഘര്‍ഷം:മരണം 87 ആയി

ബുജുംപുര: ബുറുണ്ടിയിലെ മൂന്നു സൈനിക കേന്ദ്രങ്ങളിലെ ആക്രമണത്തിനു പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 87 ആയി. കൊല്ലപ്പെട്ടവരില്‍ എട്ടുപേര്‍ സൈനിക ഉദ്യോഗസ്ഥരും 79 പേര്‍ വിമതരുമാണെന്നു സൈനികവൃത്തങ്ങള്‍ അറിയിച്ചു. 45 പേര്‍ പിടിയിലായതായാണ് റിപോര്‍ട്ട്. ഇവരുടേതെന്നു കരുതുന്ന നിരവധി ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 21പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. യൂനിഫോം ധരിച്ചെത്തിയ പോലിസുകാരാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. മരണപ്പെട്ട ചിലരുടെ കൈകള്‍ പിറകിലേക്കു ബന്ധിക്കപ്പെട്ട നിലയിലാണ്.
സൈനിക കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന വെടിവയ്പില്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ പ്രതികാര നടപടിയാണ് സിവിലിയന്‍ കൂട്ടക്കൊല. ബുറുണ്ടിയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു നയിച്ചത്. മൂന്നാംതവണ പ്രസിഡന്റ് പദത്തിലെത്തിയ പിയറി എന്‍കുറുന്‍സിസയുടെ തിരഞ്ഞെടുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് ആരോപണമുണ്ട്.
Next Story

RELATED STORIES

Share it