ബുറുണ്ടിയില്‍ കൂട്ടക്കുഴിമാടം കണ്ടെത്തി

ബുജുംബുര: ബുറുണ്ടി തലസ്ഥാനത്തിനു സമീപം മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ചെന്നു കരുതുന്ന അഞ്ചിടങ്ങള്‍ കണ്ടെത്തിയെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി.
ദൃക്‌സാക്ഷി വിവരണത്തെ സാധൂകരിക്കുന്ന തരത്തില്‍ ബുറിന്‍ഗ മേഖലയില്‍ മണ്ണ് കിളച്ചിട്ട നിലയിലുള്ള ഉപഗ്രഹചിത്രങ്ങള്‍ ലഭിച്ചതായും ആംനസ്റ്റി വ്യക്തമാക്കുന്നു. ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചുവരുകയാണെന്നു യുഎന്‍ വ്യക്തമാക്കി. അതിനിടെ, സായുധസംഘങ്ങളുമായി ബന്ധമുണ്ടെന്നാരോപിച്ച് രണ്ടു വിദേശ മാധ്യമപ്രവര്‍ത്തകരെ ബുറുണ്ടി പോലിസ് അറസ്റ്റ് ചെയ്തു.
മൂന്നാമതും മല്‍സരിക്കുമെന്ന പ്രസിഡന്റ് എന്‍കുറുന്‍സിസിയുടെ പ്രഖ്യാപനമാണ് രാജ്യത്തെ പ്രക്ഷോഭത്തിലേക്ക് എടുത്തെറിഞ്ഞത്. സംഘര്‍ഷങ്ങളില്‍ 439 പേര്‍ കൊല്ലപ്പെട്ടു. ജീവരക്ഷാര്‍ഥം 2,40,000 പേരാണ് അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്.
അതിനിടെ, എത്യോപ്യയില്‍ നടക്കുന്ന ആഫ്രിക്കന്‍ യൂനിയന്‍ ഉച്ചകോടിയില്‍ ബുറുണ്ടി പ്രതിസന്ധി ചര്‍ച്ചയാവും.
Next Story

RELATED STORIES

Share it