ബുര്‍ക്കിനാ ഫാസോ: തട്ടിക്കൊണ്ടുപോയ ആസ്‌ത്രേലിയക്കാരി മോചിതയായി

ഒവാഗാഡൂഗു: ബുര്‍ക്കിനാഫാസോയില്‍നിന്നു കഴിഞ്ഞമാസം ഭര്‍ത്താവിനൊപ്പം തട്ടിക്കൊണ്ടുപോയ ആസ്‌ത്രേലിയക്കാരിയെ സായുധസംഘം മോചിപ്പിച്ചു. മാലി അതിര്‍ത്തിയിലെ ജിബോ പട്ടണ സമീപത്തുനിന്ന് ഭര്‍ത്താവ് കെന്നിനൊപ്പം തട്ടിക്കൊണ്ടുപോയ ജോസിലിന്‍ എലിയറ്റിനെയാണ് മോചിപ്പിച്ചത്. ഇവര്‍ അയല്‍രാജ്യമായ നൈജറിലെ ദോസോവിലെത്തി. 1970 മുതല്‍ ഇരുവരും ജിബോ പട്ടണത്തില്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിച്ചുവരുകയാണ്. തങ്ങളുടെ സഹപ്രവര്‍ത്തകരുടെ മോചനം സാധ്യമാക്കാനാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്ന് അല്‍ഖാഇദ ബന്ധമുള്ള ഇസ്‌ലാമിക് മഗ്‌രിബ് വ്യക്തമാക്കിയിരുന്നു. തങ്ങളുടെ പോരാട്ടത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കിയാണ് എലിയറ്റിനെ മോചിപ്പിച്ചത്. കെന്നിനെ മോചിപ്പിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
Next Story

RELATED STORIES

Share it