ബുര്‍ക്കിനാഫാസോ: പൊതു തിരഞ്ഞെടുപ്പ് തുടങ്ങി

ഒവാഗഡൂഗു: ഒരുവര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കു ശേഷം ബുര്‍ക്കിനാഫാസോയില്‍ പൊതുതിരഞ്ഞെടുപ്പ് നടന്നു. പ്രസിഡന്റ് ബ്ലെയ്‌സെ കോംപയറെ കഴിഞ്ഞവര്‍ഷം ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയ ശേഷം രാജ്യത്തു നടന്ന ആദ്യതിരഞ്ഞെടുപ്പാണിത്.
കനത്ത സുരക്ഷാവലയത്തിലായിരുന്നു തിരഞ്ഞെടുപ്പ്. കഴിഞ്ഞ മാസം നടത്താനിരുന്ന തിരഞ്ഞെടുപ്പ്, ഇടക്കാല സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള പ്രസിഡന്റിന്റെ അനുയായികളുടെ ശ്രമത്തെത്തുടര്‍ന്ന് നീട്ടിവയ്ക്കുകയായിരുന്നു. രാജ്യ ചരിത്രത്തില്‍ സുതാര്യവും ജനാധിപത്യരീതിയിലും നടക്കുന്ന ആദ്യതിരഞ്ഞെടുപ്പാണിത്. ഇത് ജനാധിപത്യത്തിനുള്ള യഥാര്‍ഥ അവസരമാണെന്നു പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ പ്രധാനിയായ തഹിരോ ബാരി അഭിപ്രായപ്പെട്ടു.
14 പ്രസിഡന്റ് സ്ഥാനാര്‍ഥികളില്‍ ഇടതുപക്ഷത്തിന്റെ റോച്ച് മാര്‍ക് ക്രിസ്ത്യാനും സെഫിരിന്‍ഡയബ്രയുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ആകെ പോള്‍ ചെയ്തതിന്റെ 50 ശതമാനം വോട്ടുകള്‍ നേടുന്നയാളായിരിക്കും പ്രസിഡന്റാവുക.ആര്‍ക്കും ഭൂരിപക്ഷമില്ലെങ്കില്‍ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കും.
Next Story

RELATED STORIES

Share it