Flash News

ബുക്കര്‍ സമ്മാനം ജമൈക്കന്‍ സാഹിത്യകാരന്‍ മെര്‍ലന്‍ ജയിംസിന്

ലണ്ടന്‍: ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ജമൈക്കന്‍ സാഹിത്യകാരന്‍ മെര്‍ലന്‍ ജയിംസിന്. വിഖ്യാത സംഗീതജ്ഞന്‍ ബോബ് മര്‍ലിയെക്കുറിച്ചുള്ള 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ്' കൃതിയാണ് മെര്‍ലന്‍ ജയിംസിന് പുരസ്‌കാരം നേടിക്കൊടുത്തത്. 50,000 പൗണ്ടാണ് സമ്മാനത്തുക.
ബോബ് മര്‍ലിക്ക് നേരെ 1976 ലുണ്ടായ വധശ്രമമാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്‌സ്'എന്ന പുസ്തകത്തിന്റെ പശ്ചാത്തലം. ആദ്യമായാണ് ഒരു ജമൈക്കന്‍ സാഹിത്യകാരന് ബുക്കര്‍ സമ്മാനം ലഭിക്കുന്നത്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍ സുന്‍ജീവ് സഹോട്ടയുടെ  ദ ഇയര്‍ ഓഫ് ദ റണ്‍എവേയ്‌സ് ഉള്‍പ്പടെ ആറ് പുസ്തകങ്ങള്‍ ബുക്കര്‍ പുരസ്‌കാരത്തിനായി പരിഗണിച്ച അവസാനത്തെ പട്ടികയിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it