Flash News

ബീഹാറില്‍ ആര്‍.ജെ.ഡിയുടെ തിരിച്ചുവരവ്

പാട്‌ന:ബീഹാര്‍ രാഷ്ട്രീയത്തില്‍ 10 വര്‍ഷത്തോളം ഇല്ലായിരുന്ന ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ തിരിച്ചുവരവാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തിലെ ഏറ്റവും ശ്രദ്ദേയം.മഹാസഖ്യത്തില്‍  76 സീറ്റിന്റെ ലീഡുമായി ലാലു ആണ് മുന്നിട്ടു നില്‍ക്കുന്നത്. രാഷ്ട്രീയ വിവാദങ്ങളും കോഴവിവാദങ്ങളുമായി ലാലു കഴിഞ്ഞ 10 വര്‍ഷത്തോളമായി  ബീഹാര്‍ രാഷ്ട്രീയത്തില്‍ ഇല്ലായിരുന്നു.
ലാലുവിനും പാര്‍ട്ടിക്കും ഇത് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു. ബീഹാറില്‍ ബി.ജെ.പിയെ വാഴ്ത്താന്‍ അനുവദിക്കില്ല എന്ന തീരുമാനത്തോടെയാണ് വിശാലസഖ്യം രൂപീകരിച്ചത്. നിതീഷ് കുമാറിന്റെ ജനതാദള്‍ യുനൈറ്റഡും ലാലുവിന്റെ ആര്‍.ജെ.ഡിയും കോണ്‍ഗ്രസ്സും ചേര്‍ന്നാണ് മഹാസഖ്യത്തിന് രൂപം നല്‍കിയത്. ബീഹാറില്‍ താമരയ്ക്ക് വളരാന്‍ ഇടം കൊടുക്കില്ലെന്ന തീരുമാനവുമായാണ് 17 വര്‍ഷത്തെ പിണക്കം മറന്ന് ലാലുവും നിതീഷും ഒന്നിച്ചത്. ബീഹാര്‍ രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവാണ് ലാലു ഈ തിരഞ്ഞെടുപ്പിലൂടെ നേടിയത്.
Next Story

RELATED STORIES

Share it