Flash News

ബീഹാര്‍ തിരഞ്ഞെടുപ്പ് ; അവസാനഘട്ടം നാളെ; പ്രതീക്ഷയോടെ ഉവൈസി

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്തിമഘട്ട  വോട്ടെടുപ്പ് നാളെ. മധുബാനി, ദര്‍ഭംഗ, സുപൗല്‍, മധേപുര, സഹര്‍സ, അരാരിയ, കിസാന്‍ഗഞ്ച്, പുരുണിയ, കതിഹാര്‍ ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അവസാന ഘട്ടത്തില്‍ മുഖ്യ എതിരാളികളായ എന്‍ഡിഎയും എന്‍സിഎയും മതനിരപേക്ഷസഖ്യവും ശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്.

മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലും ആദ്്യ അംഗത്തില്‍ ശക്തിയറിച്ച ഓള്‍ ഇന്ത്യ മജിലിസേ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍(എ.ഐ.എം.ഐ.എം)പാര്‍ട്ടി ഇത്തവണ ബീഹാറിലും അങ്കത്തിനുണ്ട്. പാര്‍ട്ടി ആറിടങ്ങളിലാണ് മല്‍സരിക്കുന്നത്. പാര്‍ട്ടി നേതാവ് അസാദ്ദുദ്ദീന്‍ ഉവൈസി ശക്തിയേറിയ പ്രചാരണമാണ് നടത്തിയത്.  മുസ്‌ലിം മേഖലയില്‍ തന്നെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.
ഉവൈസിയുടെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാന്‍ നിരവധി പേര്‍ എത്തുന്നത് മറ്റു പാര്‍ട്ടികള്‍ക്ക് ക്ഷീണം ഉണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്.
ബീഹാറില്‍ എല്ലാ ജാതിക്കാര്‍ക്കും പാര്‍ട്ടിയും നേതാക്കളുമുണ്ടെന്നും എന്നാല്‍ മുസ് ലിങ്ങള്‍ക്കായി ഒരു പാര്‍ട്ടിയും രംഗത്തെത്തിയിട്ടില്ലാ എന്നും ഉവൈസി തന്റെ പാര്‍ട്ടി പരിപാടിക്കിടെ പറഞ്ഞു. എ.ഐ.എം.ഐ.എം ലക്ഷ്യം വയ്ക്കുന്നത് മുസ്‌ലിങ്ങളുടെ ഉന്നമനമാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മുസ് ലിം രാഷ്ട്രീയം ഉടന്‍ ഉയര്‍ന്ന വരുമെന്നും ഉവൈസി പറഞ്ഞു.

മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ നാലു സീറ്റ് നേടിയത് പാര്‍ട്ടിക്ക് പുതിയ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. ശിവസേനയുടെ തട്ടകത്തിലാണ് പാര്‍ട്ടി വിജയം. കൂടാതെ ഉത്തര്‍പ്രദേശില്‍ നാലു ഗ്രാമപഞ്ചയത്ത് പാര്‍ട്ടി നേടിയിട്ടുണ്ട്്. മുസഫര്‍നഗറും ഇതില്‍പ്പെടും.
Next Story

RELATED STORIES

Share it