ബീഫ് പ്രമേയമാക്കിയ ഡോക്യുമെന്ററി'കാസ്റ്റ് ഓണ്‍ ദ മെനുകാര്‍ഡ്' ന് കേന്ദ്രത്തിന്റെ വിലക്ക്
BY TK tk30 Oct 2015 11:54 AM GMT
X
TK tk30 Oct 2015 11:54 AM GMT
ന്യൂഡല്‍ഹി: ബീഫ് പ്രമേയമാക്കിയുള്ള ഡോക്യുമെന്ററിയ്ക്ക് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ വിലക്ക്. സെന്റര്‍ ഫോര്‍ സിവില്‍ സൊസൈറ്റിയുടെ ഹ്രസ്വചിത്രങ്ങളുടെ പ്രദര്‍ശന ഫെസ്റ്റിവലായ ഡല്‍ഹിയിലെ ജീവിക ഏഷ്യാ ലൈവ്ലിഹുഡിലാണ് ബീഫ് പ്രമേയമായ ഡോക്യുമെന്ററിക്ക് വിലക്കേര്‍പ്പെടുത്തിയത്. മൊത്തം 35 ചിത്രങ്ങളാണ് സംഘടന പ്രദര്‍ശനാനുമതി ചോദിച്ച് കേന്ദ്രവാര്‍ത്താ വിതരണ മന്ത്രാലയത്തിന് അയച്ചിട്ടുള്ളത്.
ഇതില്‍ മുംബൈയിലെ വിവിധ ജാതിയില്‍പ്പെട്ടവരുടെ ഭക്ഷണ ശീലങ്ങളെ കുറിച്ചും ബീഫിനെ കുറിച്ചും പ്രതിപാദിപ്പിക്കുന്ന 'കാസ്റ്റ് ഓണ്‍ ദി മെനുകാര്‍ഡ്' എന്ന ഡോക്യുമെന്ററിയും ഉണ്ടായിരുന്നു. ഇവയ്ക്ക് മാത്രം കേന്ദ്രം വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ബീഫ് നിരോധനം സംബന്ധിച്ച് വിവാദങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് അനുമതി നല്‍കില്ലെന്ന് മന്ത്രാലയം വിശദീകരിച്ചത്.
ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികളാണ് ഇരുപത് മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി ചെയ്തത്. ഇതില്‍ രാജ്യത്തെ മാംസാഹാര ശീലങ്ങളെ സംബന്ധിക്കുന്ന ചരിത്രപരമായ കണ്ടെത്തെലുകളുമുണ്ട്. ഭക്ഷണവും ജാതീയതയും ഹിന്ദുവിശ്വാസങ്ങളും ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നുമുണ്ട്. 2014ലാണ് വിദ്യാര്‍ത്ഥികള്‍ ഡോക്യുമെന്ററി നിര്‍മിച്ചത്.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT