Flash News

ബീഫ് നിരോധനം; വിവാദപരാമര്‍ശങ്ങള്‍ക്കെതിരേ അമിത് ഷായുടെ താക്കീത്

ബീഫ് നിരോധനം; വിവാദപരാമര്‍ശങ്ങള്‍ക്കെതിരേ  അമിത് ഷായുടെ  താക്കീത്
X


amith-sha-.bjpന്യൂഡല്‍ഹി:ബീഫ് നിരോധനം, ദാദ്രി സംഭവം എന്നിവയുടെ പേരില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്ന ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത്. വിവാദപരാമര്‍ശങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അതൃപ്തി രേഖപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ താക്കീത് എന്നാണ് റിപ്പോര്‍ട്ട്.

വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖത്താര്‍,  കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ, എം.എല്‍.എ സംഗീത് സോം, ബി.ജെ.പി എം പി സാക്ഷി മാഹാരാജ് എന്നിവരെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നേരിട്ട് വിളിപ്പിച്ചാണ് താക്കീത് നല്‍കിയിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നാണ് നിര്‍ദ്ദേശം. മോഡി സര്‍ക്കാരിന്റെ ലക്ഷ്യങ്ങളെ വിവാദ പരാമര്‍ശങ്ങള്‍ ഇല്ലാതാക്കുമെന്നും ഷാ അഭിപ്രായപ്പെട്ടു.
ദാദ്രി സംഭവം ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിക്ക്് മെച്ചമായതായും ബി.ജെ.പി കോട്ടമായതുമായാണ് റിപ്പോര്‍ട്ട്.
Next Story

RELATED STORIES

Share it