Flash News

ബീഫ് നിരോധനം; ജമ്മു കശ്മീര്‍ നിയമസഭയില്‍ കൈയ്യാങ്കളി; സ്വതന്ത്ര എം.എല്‍.എയ്ക്ക് മര്‍ദ്ദനം

ശ്രീനഗര്‍: എം.എല്‍.എ ഹോസ്റ്റലില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയതിന് സ്വതന്ത്ര എം. എല്‍. എ എന്‍ജിനീയര്‍ റാഷിദിനെ ബി.ജെ.പി എം.എല്‍.എമാര്‍ നിയമസഭയില്‍ മര്‍ദ്ദിച്ചു. ഇന്നു രാവിലെയാണ് ജമ്മു കശ്മീര്‍ നിയമസഭയില്‍ കൈയ്യാങ്കളി നടന്നത്. കഴിഞ്ഞ ദിവസമാണ് റാഷിദ് എം.എല്‍.എ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത്.

ബി.ജെ.പി എം.എല്‍.എ രവീന്ദ്ര റെയ്‌നയാണ് റാഷിദ് എം.എല്‍.എയെ മര്‍ദ്ദിച്ചത്.ഇത് ചോദ്യം ചെയ്യാനായി നാഷണല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരും സഭയുടെ നടുത്തള്ളത്തില്‍ ഇറങ്ങി. തുടര്‍ന്നാണ് കൈയ്യാങ്കളി നടന്നത്. ഇപ്പോഴും സഭയില്‍ കൈയ്യാങ്കളി തുടരുകയാണ്.

തിങ്കളാഴ്ചയാണ് ജമ്മു കശ്മീര്‍ ഹൈക്കോടതിയുടെ ബീഫ് നിരോധന ഉത്തരവ് സുപ്രിംകോടതി രണ്ടു മാസത്തേക്ക് നിര്‍ത്തിവച്ചത്.
Next Story

RELATED STORIES

Share it