ബീഫ് കൊലപാതകം; ജമ്മുകാശ്മീര്‍ എംഎല്‍എയ്ക്ക് നേരെ ഹിന്ദുത്വരുടെ കരിമഷി പ്രയോഗം
BY TK tk19 Oct 2015 12:51 PM GMT
X
TK tk19 Oct 2015 12:51 PM GMT
ന്യൂഡല്‍ഹി: പശുവിനെ കൊന്നുവെന്നാരോപിച്ച് ഉദ്ദംപൂരില്‍ യുവാവിനെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച ജമ്മുകാശ്മീര്‍ എംഎല്‍എ എഞ്ചിനീയര്‍ റാഷിദിന് നേരെ കരിമഷി പ്രയോഗം. ഡല്‍ഹി പ്രസ്ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം.
ഹിന്ദുസേനാ പ്രവര്‍ത്തകരാണ് കരിഓയില്‍ ഒഴിച്ചത്. ഇന്നലെ കൊല്ലപ്പെട്ട സാഹിദ് അഹ്മദിന്റെ സഹോദരന് ഉള്‍പ്പെടുയുള്ളവര്‍ എംഎല്‍എയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തിനുണ്ടായിരുന്നു. നേരത്തെ ജമ്മുകാശ്മീര്‍ നിയമസഭയ്ക്ക് സമീപം ബീഫ് വിളമ്പി പ്രതിഷേധിച്ചതിനും എംഎല്‍എ എഞ്ചിനീയര്‍ റാഷിദിനെ ബിജെപി പ്രവര്‍ത്തകര്‍ നിയമസഭയില്‍ കയ്യേറ്റം ചെയ്തിരുന്നു.
അതേസമയം ഇവരെല്ലാം മാനസിക രോഗികളാണെന്നും പാകിസ്താന്റെ താലിബാന്വത്കരണത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് . എന്നാല്‍ ഇന്ത്യയിലെന്തൊക്കെയാണ് സംഭവിക്കുന്നത്. തന്റെ മേല്‍ കരിമഷി ഒഴിച്ചത് കൊണ്ട് കാര്യമില്ലെന്നും, 80,000 കാശ്മീരികളാണ് മരിച്ചതെന്നും റാഷിദ് പറഞ്ഞു.
Next Story
RELATED STORIES
ഐപിഎല്‍; ചെന്നൈക്കെതിരെ ലഖ്നൗവിന് എട്ട് വിക്കറ്റ് ജയം
19 April 2024 6:21 PM GMTബട്ലര് യു ഡിഡ് ഇറ്റ്; നൈറ്റ് റൈഡേഴ്സ് വെല്ലുവിളിയും മറികടന്ന്...
16 April 2024 6:37 PM GMTഐപിഎല്‍; ഒന്നില്‍ തുടരാന്‍ രാജസ്ഥാന് റോയല്‍സ്; ഒന്നിലെത്താന്‍ നൈറ്റ്...
16 April 2024 7:47 AM GMTഹാര്‍ദ്ദിക്കിന്റെയും ക്രുണാലിന്റെയും പണം തട്ടിയെടുത്തു; അര്‍ദ്ധ...
11 April 2024 12:40 PM GMTരോഹിത് ശര്‍മ്മയുടെ പുറത്താകല്‍ ആഘോഷിച്ചു; സിഎസ്കെ ആരാധകനെ...
1 April 2024 3:04 PM GMTഐപിഎല്‍; ചിന്നസ്വാമിയില്‍ ചെന്ന് ബെംഗളൂരിനെ തകര്‍ത്ത് നൈറ്റ് റൈഡേഴ്സ്
29 March 2024 5:50 PM GMT