palakkad local

'ബീഫ് കഴിക്കുന്നവര്‍ ഇന്ത്യ വിട്ടുപോവണമെങ്കില്‍ വെള്ളാപ്പള്ളി ആദ്യം പോവണം'

ഒറ്റപ്പാലം: ബീഫ് കഴിക്കുന്നവര്‍ ഇന്ത്യ വിട്ടുപോകണമെങ്കില്‍ വെള്ളാപ്പള്ളി നടേശനും ഈഴവരുമാണ് ആദ്യം ഇന്ത്യ വിട്ടുപോകേണ്ടിവരികയെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം വി എസ് സുനില്‍കുമാര്‍ എംഎല്‍എ. ഭക്ഷണത്തിന്റേ പേരില്‍പോലും ഹിന്ദു, മുസ്‌ലിം സ്പര്‍ധ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒറ്റപ്പാലത്തെ പ്രഥമ നിയമസഭാംഗമായിരുന്ന പി വി കുഞ്ഞുണ്ണി നായരുടെ ചരമവാര്‍ഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗത്തിന് അടിത്തറ ഉണ്ടാക്കിക്കൊടുത്തുവെന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാജ്യത്തിന് ചെയ്തത്. ലോക സാമ്രാജ്യത്ത്വത്തിന്റെ പണിയാളുകളാണ് ഇപ്പോഴും ഇന്ത്യ ഭരിക്കുന്നതെന്നും ഇരുതല മൂര്‍ച്ചയുള്ള വര്‍ഗീയ ഫാഷിസത്തിന്റെ ആളുകളാണ് അവരെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം പ്രഭാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ കുനിശ്ശേരി, അഭിലാഷ്, എന്‍ വി നമ്പൂതിരിപ്പാട്, കാസിം, ഗോപാലപിള്ള സംസാരിച്ചു.
Next Story

RELATED STORIES

Share it