kozhikode local

ബീഫൊന്നും തിന്നാന്‍ വയ്യ... തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി മുന്നണികള്‍

കോഴിക്കോട്: കലയും സാഹിത്യവും ജനങ്ങളെ എളുപ്പം സ്വാധീനിക്കുകയും അവരെ മാറ്റിതീര്‍ക്കുകയും ചെയ്യുന്നു. 40 വര്‍ഷമായി കോഴിക്കോട് കോര്‍പറേഷന്‍ ഭരിക്കുന്ന ഇടതുമുന്നണി ഇത്തവണ ഏഴു ഗാനങ്ങളാണ് പ്രചാരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.
കൈക്കോട്ടും കണ്ടിട്ടില്ല.. കൈയ്യില്‍ തഴമ്പുമില്ല.. എന്ന ഒരു വടക്കന്‍ സെല്‍ഫി സിനിമയിലെ ഗാനത്തെ ''ബീഫൊന്നും തിന്നാന്‍ വയ്യ.. മറുത്തൊന്നും മിണ്ടാന്‍ വയ്യ. വര്‍ഗീയ കൂട്ടര്‍ക്കെതിരേ വിരലൊന്നനക്കാന്‍ വയ്യ..എന്നാണ് ഇടതുമുന്നണി മാറ്റിയിരിക്കുന്നത്.
സമാകാലിക ഇന്ത്യയിലെ വിവിധ പ്രശ്‌നങ്ങളെയാണ് ഏഴു ഗാനങ്ങളാക്കി ഇടതുമുന്നണി ജനങ്ങളുടെ മുന്നിലെത്തിച്ചിരിക്കുന്നത്. എന്തു കൊണ്ട് എല്‍ഡിഎഫിനെ വിജയിപ്പിക്കണം എന്നു വിശദീകരിക്കുന്ന ഒരു ഗാനമാണ് ആദ്യത്തേത്.
തുടര്‍ന്ന് കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകളുടെ നടപടികള്‍ വിലക്കയറ്റത്തിന് കാരണമാവുന്നത് എങ്ങനെയെന്ന ഗാനം. ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി ടി രാജന്‍, കെ ദാമോദരന്‍ എന്നിവരാണ് മുന്നണിയുടെ ഗാന പ്രചരണങ്ങള്‍ക്കും തെരുവുനാടകകള്‍ക്കുമെല്ലാം നേതൃത്വം നല്‍കുന്നത്. പി ടി രാജനും ബാപ്പു വെള്ളിപ്പറമ്പുമാണ് ഗാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പാടുന്നതാവട്ടെ കടലുണ്ടി സ്വദേശി പ്രകാശനും വിവിധ റിയാലിറ്റി ഷോകളില്‍ കഴിവു തെളിയിച്ചിട്ടുള്ള യുവതീ യുവാക്കളും.
1962 മുതല്‍ ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തുള്ളയാളാണ് പി ടി രാജന്‍. ഇപ്പോള്‍ 31ന് നടക്കാനിരിക്കുന്ന റോഡ് ഷോക്കു വേണ്ട പ്രത്യേക ഗാനം തയ്യാറാക്കി കൊണ്ടിരിക്കുകയാണ്.
Next Story

RELATED STORIES

Share it