ബീച്ച് വോളി: വനിതാ കിരീടം കേരളത്തിന്
BY Sumeera SMR6 March 2016 5:55 AM GMT
Sumeera SMR6 March 2016 5:55 AM GMT
കോഴിക്കോട്: പതിനാറാമത് ദേശീയ ബീച്ച് വോളിയില്‍ വനിതാവിഭാഗത്തില്‍ കേരളത്തിന്റെ പെണ്‍കൊടികള്‍ ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ തമിഴ്നാടിനെ തോല്പിച്ച് തെലുങ്കാന ജേതാക്കളായി. ആദ്യം നടന്ന വനിതാ ഫൈനലില്‍ ആന്ധ്രയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഒന്നാം ടീം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ നടത്തിയ ഉജ്ജ്വല തിരിച്ചുവരവിലൂടെയാണ് കരുത്തരായ ആന്ധ്രയെ തോല്പിക്കാനായത്. സ്കോര്‍ 20-22, 27-25, 15-10. മേരി അമിഷ, ആതിര സുരേന്ദ്രന് എന്നിവരാണ് ആന്ധ്രയുടെ മഹേശ്വരി, മഹാലക്ഷ്മി എന്നിവരടങ്ങുന്ന ടീമിനെ തോല്പിച്ചത്.പുരുഷന്മാരില് തമിഴ്നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തെലുങ്കാന കിരീടം നേടിയത്. സ്കോര്‍ 21-15, 21-19. തെലുങ്കാനയുടെ ഒന്നാം ടീം തമിഴ്നാടിന്റെ രണ്ടാം ടീമിനെയാണ് ഫൈനലില്‍ തോല്പിച്ചത്. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, വോളിബോള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ രാം അവതാര്‍ സിംഗ് ഥക്കര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ പി നിഷാദ്, നാലകത്ത് ബഷീര്‍, രാജീവന്, സത്യന്, ദേശീയ വോളിബോള്‍ അസോസിയേഷന് ഭാരവാഹികള്‍ സംബന്ധിച്ചു.
Next Story
RELATED STORIES
യുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMTസിഎഎ യോഗ്യതാ സർട്ടിഫിക്കറ്റ് മതപുരോഹിതർക്ക് നൽകാനാകുമെന്ന് കേന്ദ്ര...
28 March 2024 7:02 AM GMTസിദ്ധാർഥന്റെ മരണം: ജുഡീഷ്യൽ അന്വേഷണത്തിനുള്ള ഗവർണറുടെ തീരുമാനം...
28 March 2024 6:35 AM GMTപയ്യോളിയില്‍ രണ്ട് പെണ്മക്കള് വീടിനുള്ളിലും പിതാവ് ട്രെയിനിടിച്ചും...
28 March 2024 6:35 AM GMTനെല്ലിയാമ്പതിയിൽ ജനവാസ മേഖലയില്‍ പുലി ഇറങ്ങി
28 March 2024 6:34 AM GMTവീണ്ടും കാട്ടാന ആക്രമണം; തേനെടുക്കാന്‍ പോയ സ്ത്രീയെ ചവിട്ടിക്കൊന്നു
28 March 2024 6:28 AM GMT