kozhikode local

ബി-സോണ്‍ തുടങ്ങി; സ്റ്റേജിന മല്‍സരങ്ങള്‍ നാളെ തുടങ്ങും

വടകര: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി-സോണ്‍ കലോല്‍സവത്തിന് തിരുവള്ളൂര്‍-ചെരണ്ടത്തൂരില്‍ തുടക്കം കുറിച്ചു. ഇന്നലെ ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജില്‍ നടന്ന സ്‌റ്റേജിതര പരിപാടിയുടെ ഉദ് ഘാടനം ബംഗാള്‍ ചിത്രകാരി കബിതാ മുഖോപോധ്യായ നിര്‍വഹിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്.
നാളെ സ്‌റ്റേജിന പരിപാടികള്‍ നടക്കും. തിരുവള്ളൂരിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയിട്ടുള്ള അഞ്ച് വേദികളാലായാണ് പരിപാടികള്‍ നടക്കുക. 93 കോളജുകളില്‍ നിന്ന് 127 ഇനങ്ങളിലായി മൂവായിരത്തോളം പ്രതിഭകളാണ് കലോല്‍സവത്തില്‍ മാറ്റുരയ്ക്കുന്നത്.
നാളെ തിരുവള്ളൂര്‍ ടൗണി ല്‍ 4മണിക്ക് നടക്കുന്ന സാംസ്‌കാരിക ഘോഷ യാത്രയോടെയാണ് ഉദ്ഘാടന പരിപാടികള്‍ നടക്കുക. സ്‌റ്റേജിന മല്‍സരങ്ങളുടെ ഉദ്ഘാടനം മു ല്ലപ്പള്ളി രാമചന്ദ്രന്‍ എം പി നിര്‍വഹിക്കും.
Next Story

RELATED STORIES

Share it