kozhikode local

ബി സോണ്‍ കലോല്‍സവം: ലീഡ് കൈവിടാതെ ഫാറൂഖ് കോളജ്; തൊട്ടുപിന്നില്‍ ദേവഗിരി

കെ പി റയീസ്

വടകര: തിരുവള്ളൂരില്‍ നടന്ന ബി സോണ്‍ കലോല്‍സവത്തി ല്‍ ഫറൂഖ് കോളജ് 259 പോയന്റുമായി മുന്നേറ്റം തുടരുന്നു. കലോല്‍സവം ഇന്ന് സമാപിക്കും. സെ ന്റ് ജോസഫ് കോളജ് ദേവഗിരി 233 പോയിന്റുമായി രണ്ടാം സ്ഥാനത്തുമുണ്ട്. ഒന്നാം സ്ഥാനത്തിനു വേണ്ടി രണ്ട് കോളജുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. മൂന്നാം സ്ഥാത്തുള്ള പ്രൊവിഡന്‍സ് കോളജിന് 45 പോയന്റാണ്. ഗുരുവായൂരപ്പന്‍ കോളജും 42, മലബാര്‍ ക്രിസ്ത്യന്‍ കോളജിന് 38 വീതം പോയന്റുകള്‍ നേടി നാലാം സ്ഥാനത്തുണ്ട്. കലാ മാമാങ്കത്തിന്റ സ്റ്റേജിന മല്‍സരങ്ങളുടെ രണ്ടാം ദിവസം വന്‍ ജനാവലിയാണ് വേദികളിലെത്തിയത്.
Next Story

RELATED STORIES

Share it