Flash News

ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേനാ പ്രതിഷേധം; പി.സി.ബിയുമായുള്ള ചര്‍ച്ച റദ്ദാക്കി

ബി.സി.സി.ഐ ആസ്ഥാനത്ത് ശിവസേനാ പ്രതിഷേധം; പി.സി.ബിയുമായുള്ള ചര്‍ച്ച റദ്ദാക്കി
X


senaമുംബൈ:  ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായുള്ള ബി.സി.സി.ഐ-പി.സി.ബി ചര്‍ച്ച റദ്ദാക്കി. ചര്‍ച്ച നടക്കുന്ന ബി.സി.സി.ഐ ആസ്ഥാനത്തേക്ക് ശിവസേന പ്രവര്‍ത്തകര്‍  പ്രതിഷേധ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് ചര്‍ച്ച റദ്ദാക്കിയത്. പ്രവര്‍ത്തകര്‍ ഓഫിസിനുള്ളിലേക്ക് കയറി ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറിനെ തടഞ്ഞുവച്ചു.
പരമ്പര ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ്  മാര്‍ച്ച് നടത്തിയത്.  ശശാങ്ക് മനോഹറിനെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം ഉയര്‍ത്തി. പ്രതിഷേധക്കാരെ പോലിസ് കസ്റ്റഡിയിലെടുത്തു.
പരമ്പരയുമായി ഇന്ത്യയില്‍ നടക്കേണ്ട എല്ലാ ചര്‍ച്ചകളുമാണ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. ചര്‍ച്ചയ്ക്ക് പുതിയ വേദി നിശ്ചയിച്ചിട്ടില്ല.
പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ഷെഹരിയാര്‍ ഖാനും ചര്‍ച്ചയ്ക്കെത്തിയിരുന്നു. ഷെഹരിയാര്‍ ഖാന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

shiv sainiks

Next Story

RELATED STORIES

Share it