kozhikode local

ബി പി മൊയ്തീന്‍ ലൈബ്രറിക്ക് കൈനിറയെ പുസ്തകങ്ങളുമായി വിദ്യാര്‍ഥികളെത്തി

മുക്കം: ബി പി മൊയ്തീന്റെ ഓര്‍മത്താളുകള്‍ക്കിടയില്‍ സൂക്ഷിച്ചു വെക്കാന്‍ കൈനിറയെ പുസ്തകങ്ങളുമായി വിദ്യര്‍ഥികള്‍ ബി മൊയ്തീന്‍ സേവാ മന്ദിറിലെത്തി. വിദ്യാരംഭ ദിവസമായ വെള്ളിയാഴ്ചയാണ് സാമൂഹിക സംഘടനയായ ആവാസിന്റെ വിദ്യാര്‍ഥി വേദിയുടെ കുട്ടികള്‍ കൈ നിറയെ പുസ്തകങ്ങളുമായി സേവാമന്ദിര്‍ ഡയറക്ടര്‍ കാഞ്ചന കൊറ്റങ്ങലിനെ കാണാനെത്തിയത്. ആവാസ് വിദ്യാര്‍ഥി വേദി 'ഒരു കുട്ടി ഒരു പുസ്തകം' എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പുസ്തകങ്ങള്‍ നല്‍കിയത്.
കവി സോമനാഥന്‍ കുട്ടത്ത് ഉദ്ഘാടനം ചെയ്തു. സുന്ദരന്‍ പ്രണവം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ സലാം നടുക്കണ്ടി മുഖ്യ പ്രഭാഷണം നടത്തി. വിദ്യാര്‍ഥി വേദി ഭാരവാഹികളായ കെ ആര്‍ അനുമീര, ദേവാനന്ദ, സാന്ദ്ര സുനില്‍, പൂജലിന്‍സ്, പ്രിന്‍സ് മാമ്പറ്റ, അവാസ് ഭാരവാഹികളായ ജിഷി, ഗിരീഷ്‌കുമാര്‍, പി പത്മാവതി, മിനിരാജ, രാജു കൈപ്പയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it