Flash News

ബി.ജെ.പിയുടെ തോല്‍വിക്കെതിരേ ശിവസേന

മുംബൈ: ബീഹാറില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ബി.ജെ.പിക്കെതിരേ  സഖ്യകക്ഷിയായ ശിവസേന.ബീഹാറിലെ തോല്‍വിയില്‍ നിന്നും ബി.ജെ.പി വിനയം പഠിക്കണമെന്ന് ശിവസേനയുടെ മുഖപത്രമായ സാംമനയില്‍ ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.

ബീഹാറില്‍ മോഡി 30 റാലികളില്‍ പങ്കെടുത്തു. ഇതിന് ഫലമുണ്ടായില്ല.55 സീറ്റുപോലും ഒറ്റയ്ക്ക് ലഭിച്ചില്ല. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ ശിവസേന ഒറ്റയ്ക്ക് വിജയിക്കും. ബി.ജെ.പിക്ക് അടിത്തറ നഷ്ടപ്പെട്ടു. അധികാരമുണ്ടെങ്കില്‍ എന്തു നടത്താമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് തോല്‍വിയെന്നും ലേഖനത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it