ബിഹാറില്‍ 97കാരന് എംഎ പരീക്ഷ എഴുതി
BY Sumeera SMR23 April 2016 7:54 PM GMT
X
Sumeera SMR23 April 2016 7:54 PM GMT
പട്ന: ബിഹാറിലെ നാളന്ദ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ 97കാരന് എംഎ പരീക്ഷയെഴുതി. രാജ്കുമാര് വൈശ്യയാണ് എംഎ ഇക്കണോമിക്സ് പാര്‍ട്ട് ഒന്ന് പരീക്ഷ ശനിയാഴ്ച എഴുതിയത്. 23 ഷീറ്റ് കടലാസുകളാണ് ഇദ്ദേഹം പരീക്ഷയെഴുതാന്‍ ഉപയോഗിച്ചത്. തന്റെ ചെറുമക്കളെക്കാള് പ്രായം കുറഞ്ഞവരുമൊത്താണ് വൈശ്യ മൂന്നു മണിക്കൂര്‍ പരീക്ഷയെഴുതിയതെന്ന് അധികൃതര്‍ പറഞ്ഞു.
കൊടുംചൂടില്‍ ആളുകള്‍ പുറത്തിറങ്ങാത്ത കാലാവസ്ഥയില്‍ അതൊന്നും ഗൗനിക്കാതെ പരീക്ഷയെഴുതാനെത്തിയ വയോധികന് അധികൃതര്‍ക്കു വിസ്മയമായി. 1920 ഏപ്രില്‍ ഒന്നിന് ഉത്തര്‍പ്രദേശിലെ ബറേലി പട്ടണത്തിലാണ് വൈശ്യ ജനിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ജനറല്‍ മാനേജരായിരിക്കെ 1980ല്‍ വിരമിച്ചു. 1938ല്‍ ബിരുദമെടുത്തിരുന്നു. ആഗ്ര സര്‍വകലാശാലയില്‍ നിന്നാണ് ഇദ്ദേഹം ബിരുദമെടുത്തത്. 1940ല്‍ നിയമ ബിരുദവും നേടി. കുടുംബത്തിന്റെ ഉത്തരവാദിത്തം വര്‍ധിച്ചതിനാല്‍ മാസ്റ്റര്‍ ഡിഗ്രി എടുക്കാന്‍ കഴിഞ്ഞില്ല.
70 വയസ്സുള്ള മകന് സന്തോഷ്കുമാറിനൊപ്പമാണ് ഇപ്പോള്‍ താമസിക്കുത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT