Flash News

ബിഹാറില്‍ മൂന്നാംഘട്ട പോളിങ് ആരംഭിച്ചു, വോട്ടെടുപ്പ് നിര്‍ണായക മണ്ഡലങ്ങളില്‍

പട്‌ന: അഞ്ചു ഘട്ടമായി നടക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പോളിങ് ആരംഭിച്ചു. സം്സ്ഥാനത്തെ ഏറ്റവും നിര്‍ണായകമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ് നടക്കുന്നത്. ലാലുവിന്റെ തട്ടകമായ സാ രണ്‍, വൈശാലി, നിതീഷിന്റെ നളന്ദ എന്നിവയ്‌ക്കൊപ്പം പട്‌ന, ഭോജ്പുര്‍, ബുക്‌സര്‍ എന്നീ ആറു ജില്ലകളിലെ 50 സീറ്റിലേക്കാണ് വോട്ടെടുപ്പ്.
മൊത്തം 808 സ്ഥാനാര്‍ഥികളാണ് ഇന്നു ജനവിധി തേടുന്നത്. 1.45 കോടി വോട്ടര്‍മാരാണ് ബൂത്തുകളിലെത്തുക. ബിഹാര്‍ നിയമസഭയില്‍ മൊത്തം 243 അംഗങ്ങളാണുള്ള ത്. ആദ്യ രണ്ടുഘട്ടങ്ങളിലായി 81 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് പൂര്‍ത്തിയായി.
10 മണ്ഡലമുള്ള സാരണ്‍ ലാലുപ്രസാദ് യാദവിന്റെ കോട്ടയായാണു കരുതപ്പെടുന്നത്. ഏഴു മണ്ഡലങ്ങളുള്ള നളന്ദ നിതീഷ്‌കുമാറിന്റെ ജന്മദേശമാണ്. ലാലുവിന്റെ രണ്ടു മക്കളുടെയും ജനവിധി ഇന്നു തീരുമാനിക്കും. ലാലുവിന്റെ മകന്‍ തേജ്പ്രതാപ് യാദവ് വൈശാലി ജില്ലയിലെ മാഹുവയിലും തേജസ്വി രാഘോപുരിയിലുമാണു മല്‍സരിക്കുന്നത്. എസ്ഡിപിഐ സ്ഥാനാര്‍ഥി റിയാസ് അഹ്മദ് മല്‍സരിക്കുന്ന മണ്ഡലമാണ് മാഹുവ.
ബിജെപി നേതാക്കളും മുന്‍ നിയമസഭയിലെ പ്രതിപക്ഷനേതാവ് നന്ദ്കിഷോര്‍ യാദവ് (പട്‌ന സാഹബ്), ഡെപ്യൂട്ടി സ്പീക്കര്‍ അമരേന്ദ്ര പ്രതാപ് (ആര), ജെഡിയു മന്ത്രിമാരായ ശ്യാം രാജക് (ഫുല്‍വാരി ഷരീഫ്), ശ്രാവണ്‍ കുമാര്‍ (നളന്ദ) എന്നിവര്‍ ഇന്നു മല്‍സരിക്കുന്നവരിലുള്‍പ്പെടുന്നു.
ബിഹാറില്‍ ഇതാദ്യമായി തിരഞ്ഞെടുപ്പില്‍ മാറ്റുരയ്ക്കുന്ന എസ്ഡിപിഐ രണ്ട് ആദിവാസികളടക്കം അഞ്ചു സ്ഥാനാര്‍ഥികളെയാണ് മല്‍സരരംഗത്തിറക്കിയത്.
പൂര്‍ണിയയില്‍ വിജയ് അരുണ്‍ നല്‍കിയ പത്രിക തള്ളിപ്പോയി. മറ്റു സ്ഥാനാര്‍ഥികളായ നസീം അഖ്തര്‍ (കാതിഹാര്‍), മുഹമ്മദ് യഹ്‌യ (ജോകിഹാത്), പ്രഭുലാല്‍ (മാനിഹാരി) എന്നിവരുടെ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തയാഴ്ച നടക്കും.
Next Story

RELATED STORIES

Share it