ബിഹാറില്‍ ഒരു എന്‍ജിനീയര്‍ കൂടി കൊല്ലപ്പെട്ടു

ഹാജിപൂര്‍: ബിഹാറില്‍ ദര്‍ഭംഗ ജില്ലയില്‍ രണ്ട് എന്‍ജിനീയര്‍മാര്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വൈശാലി ജില്ലയില്‍ മറ്റൊരു എന്‍ജിനീയറെ കൂടി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റിലയന്‍സ് ഐടിയിലെ ക്വാളിറ്റി എന്‍ജിനീയര്‍ അങ്കിത്കുമാര്‍ ഝായാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് അറിയിച്ചു. മൃതദേഹത്തില്‍ പരിക്കേറ്റതിന്റെ പാടുകളുണ്ട്. കാശിപൂര്‍ ഗ്രാമത്തിലെ ഒരു പുല്‍മേട്ടില്‍ നിന്നു മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് വീട്ടുകാരാണ് പോലിസില്‍ വിവരമറിയിച്ചത്.
Next Story

RELATED STORIES

Share it