ബിഹാറിലെ പുതിയ എംഎല്‍എമാരില്‍ പകുതിയിലേറെയും ക്രിമിനലുകള്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരില്‍ 58 ശതമാനം പേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍. ആകെ എംഎല്‍എമാരില്‍ 98 പേര്‍ (40 ശതമാനം) കൊലപാതകം, കൊലപാതകശ്രമം, ലൈംഗികാതിക്രമം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണെന്ന് എഡിആര്‍ എന്ന സംഘടന നടത്തിയ പഠനം പറയുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടവരാ ണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 70 എംഎല്‍എമാര്‍. കൊലക്കേസുകളില്‍ അധികം ഉള്‍പ്പെ ട്ടത് ആര്‍ജെഡി എംഎല്‍എമാരാണ്. കഴിഞ്ഞ ബിഹാര്‍ നിയമസഭയിലെ 228 എംഎല്‍എമാരില്‍ 33 ശതമാനം പേരായിരുന്നു ക്രിമിനലുകള്‍.
Next Story

RELATED STORIES

Share it