ബിഹാര്‍ നിയമസഭ: വിജയ് ചൗധരി സ്പീക്കര്‍

പട്‌ന: ബിഹാര്‍ നിയമസഭാ സ്പീക്കറായി മുതിര്‍ന്ന ജെഡിയു നേതാവ് വിജയ് ചൗധരിയെ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ വിശ്വസ്തനാണിദ്ദേഹം. ഭരണ മുന്നണിയിലെ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികളും പ്രതിപക്ഷത്തെ ബിജെപി, ഹിന്ദുസ്ഥാനി ആവാം മോര്‍ച്ച, എല്‍ജെപി കക്ഷികളും വിജയ് ചൗധരിക്ക് പിന്തുണ നല്‍കി. ബിഹാറിന്റെ പതിനാറാമത്തെ സ്പീക്കറായ ചൗധരി കഴിഞ്ഞ നിതീഷ്‌കുമാര്‍ മന്ത്രിസഭയിലെ രണ്ടാം സ്ഥാനക്കാരനായിരുന്നു. 1982ല്‍ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന ചൗധരി പിന്നീട് ജെഡിയുവില്‍ ചേര്‍ന്നു. 58 കാരനായ ഇദ്ദേഹം അഞ്ചാം തവണയാണ് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it