ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ; മഹാസഖ്യത്തിന് ഭൂരിപക്ഷമെന്ന് എക്‌സിറ്റ് പോള്‍

ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു, ആര്‍ജെഡി, കോണ്‍ഗ്രസ് കക്ഷികള്‍ ഉള്‍പ്പെട്ട മഹാസഖ്യത്തിനു നേരിയ ഭൂരിപക്ഷം ലഭിക്കുമെന്നു ഭൂരിപക്ഷം എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നു.
ആകെയുള്ള 243 സീറ്റില്‍ 122 സീറ്റുകള്‍ മഹാസഖ്യത്തിനു ലഭിക്കുമെന്നാണ് സീ വോട്ടറുടെ സഹകരണത്തോടെ ടൈംസ് നൗ നടത്തിയ സര്‍വേയിലെ പ്രവചനം. എന്നാല്‍, 130 മുതല്‍ 140 വരെ സീറ്റുകള്‍ മഹാസഖ്യത്തിനു കിട്ടുമെന്നാണ് ന്യൂസ് എക്‌സ് പ്രവചിക്കുന്നത്.
അതേസമയം, എന്‍ഡിഎക്ക് 113 മുതല്‍ 127 വരെ സീറ്റുകളാണ് ഇന്ത്യാടുഡേ-സിക്രോ സര്‍വേ പ്രവചിക്കുന്നത്. മഹാസഖ്യത്തിന് 112 മുതല്‍ 123 വരെ സീറ്റുകള്‍ കിട്ടുമെന്നും അവര്‍ പറയുന്നു. ഹിന്ദി ചാനലായ ഇന്ത്യാ ടിവി 112 മുതല്‍ 132 സീറ്റുകള്‍ മഹാസഖ്യത്തിനു കിട്ടുമെന്നു പ്രവചിക്കുന്നു. ന്യൂസ് നാഷന്‍ ചാനല്‍ 120 മുതല്‍ 124 സീറ്റ് വരെ മഹാസഖ്യത്തിനു കിട്ടുമെന്നാണ് പറയുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യമാണ് ബിഹാറില്‍ വിജയിച്ചത്. 2013ല്‍ ബിജെപിയുമായുള്ള ബന്ധം ജെഡിയു വിച്ഛേദിച്ചു. നരേന്ദ്ര മോദിയെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു അത്.
Next Story

RELATED STORIES

Share it